Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂള്‍ ബസ് തലയിലൂടെ കയറിയിറങ്ങി വൃദ്ധന്‍ മരിച്ചു



ഭരണങ്ങാനം ടൗണില്‍ സ്‌കൂള്‍ ബസ് തലയിലൂടെ കയറിയിറങ്ങി വൃദ്ധന്‍ തത്ക്ഷണം മരിച്ചു. ചൂണ്ടച്ചേരിയിലേയ്ക്ക് ബസ് തിരിയുന്ന ജംഗ്ഷനിലാണ് വൈകിട്ട്  അപകടമുണ്ടായത്. ഭരണങ്ങാനത്ത് താമസക്കാരനായ തമിഴ്നാട് സ്വദേശി ഭൂമിരാജാണ് (80) മരിച്ചത്.  


ഭൂമിരാജ് റോഡ് കുറുകെ കടക്കുമ്പോഴാണ് അപകടമുണ്ടായത്. ചൂണ്ടച്ചേരി സാന്‍ജോസ് സ്‌കൂളിലെ ബസാണ് ഭൂമിരാജിനെ ഇടിച്ചത്. ഇയാള്‍ 50 വര്‍ഷത്തോളമായി ഭരണങ്ങാനത്ത്  സ്ഥിരതാമസമാണ്. മൃതദേഹം മേരിഗിരി ആശുപത്രിയിലെ മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി റോഡ് വൃത്തിയാക്കി.




Post a Comment

0 Comments