Breaking...

9/recent/ticker-posts

Header Ads Widget

പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ശിങ്കാരിമേളം



പാലാ ജൂബിലിയോട് അനുബന്ധിച്ച് പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ഒരുക്കി ശിങ്കാരിമേളം ആവേശക്കാഴ്ചയായി.  പാലാ ടി ബി റോഡ് ബ്ലൂമൂണ്‍ ജംഗ്ഷന്‍ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരാണ് പരിപാടിയ്ക്ക് സംഘാടകരായത്. പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍  ചെണ്ട കൊട്ടി ശിങ്കാരിമേളത്തിന് തുടക്കം കുറിച്ചു. ഇടുക്കി തങ്കമണി കേളീരംഗം ശിങ്കാരിമേളം ടീമാണ് ശിങ്കാരിമേളം അവതരിപ്പിച്ചത്. സോണി പ്ലാക്കുഴിയില്‍, സാജന്‍ പുത്തന്‍പുരയില്‍, ടിനു തകിടിയേല്‍, ബിനു ഇടക്കാവില്‍, രാജീവ് കണ്ടത്തില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.  KTUC-M സംസ്ഥാന പ്രസിഡന്റ് ജോസുകുട്ടി പൂവേലില്‍ അധ്യക്ഷനായി. ജൂബിലി പെരുന്നാളില്‍ സംബന്ധിക്കാന്‍ പാലായിലെത്തിയവര്‍ക്ക് ശിങ്കാരിമേളക്കാഴ്ച താളമേള വിസ്മയമായി.


.




Post a Comment

0 Comments