Breaking...

9/recent/ticker-posts

Header Ads Widget

അകലക്കുന്നം പഞ്ചായത്തിന്റെ 2025 -26 വര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു.




അകലക്കുന്നം പഞ്ചായത്തിന്റെ 2025 -26 വര്‍ഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം അവതരിപ്പിച്ചു.  19.71 കോടി രൂപ വരവും,19.10 കോടി രൂപ ചെലവും, 61 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് അവതരിച്ചത്. അകലക്കുന്നത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്ത പഞ്ചായത്താക്കുന്നതിന് ഊന്നല്‍ നല്‍കിയാണ് ബജറ്റ് അവതരണം .

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ ഡിജിറ്റര്‍ കാര്‍ഷിക പ്ലാറ്റ്ഫോം, ഗ്രാമീണ ടൂറിസം, സമ്പൂര്‍ണ്ണ മാലിന്യമുക്തം,ഗ്രാമീണ സോളാര്‍ ,സമ്പൂര്‍ണ്ണ ഇന്‍ഷ്യുറന്‍സ് പരിരക്ഷ, ഭവനനിര്‍മ്മാണം, കുടിവെള്ളം, കുടുംബശ്രീ സംരംഭങ്ങള്‍ക്ക് മാര്‍ക്കറ്റിംഗ് പ്ലാറ്റ് ഫോം, ഹാന്‍ഡി ക്രാഫ്റ്റ് മേഖലകളില്‍ സ്വയംതൊഴില്‍, ടെലിമെഡിസിന്‍ സേവനം എന്നിവയ്ക്ക് ബഡ്ജറ്റ് മുന്‍ഗണന നല്കുന്നു. ബഡ്ജറ്റ് യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ അധ്യക്ഷയായിരുന്നു.   സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ജേക്കബ്ബ് തോമസ്,ശ്രീലത ജയന്‍,ജാന്‍സി ബാബു, മെമ്പര്‍മാരായ രാജശേഖരന്‍ നായര്‍,ബെന്നി വടക്കേടം,സീമ പ്രകാശ്,ജോര്‍ജ്ജ് തോമസ്,ഷാന്റി ബാബു, ടെസി രാജു, മാത്തുക്കുട്ടി ആന്റണി, സിജ സണ്ണി, കെ.കെ രഘു, ജീന ജോയി, പഞ്ചായത്ത് സെക്രട്ടറി സജിത്ത് മാത്യൂസ്, അസിസ്റ്റന്റ് സെക്രട്ടറി മനോജ്, ഹെഡ് അക്കൗണ്ടന്റ് മാര്‍ട്ടിന്‍ ജോസ്, കൃഷി ഓഫീസര്‍ ഡോ.രേവതി ചന്ദ്രന്‍, മെഡിക്കല്‍ ഓഫീസര്‍ വിമി ഇക്ബാല്‍,ആസുത്രണ സമിതി അംഗങ്ങളായ കെ.എസ് ബിനോയ് കുമാര്‍, ഡാന്റീസ് തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments