ഇളങ്കാട്ടില്‍ പുലിയുടെ ജഡം കണ്ടെത്തി. മരണകാരണം കഴുത്തിലെ മാരാകമായ മുറിവാണെന്ന് കോട്ടയം ഡി.എഫ്.ഒ എന്‍ രാജേഷ് പറഞ്ഞു.മുറിവില്‍ നിന്നും ഇരുമ്പ് കമ്പി കണ്ടെത്തിയിട്ടുണ്ട്.
പന്നിയെ പിടികൂടാന്‍ വെച്ച കെണിയെന്നാണ് സംശയം. രണ്ടു വയസോളം പ്രായമുള്ള പുലിയുടെ ജഡമാണ് കണ്ടെത്തിയത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന്ഡി.എഫ്.ഒ പറഞ്ഞു.





0 അഭിപ്രായങ്ങള്‍