പുതുപ്പള്ളിയില്‍ വാഹനവും, എ.ടി.എമ്മും അടിച്ചു തകര്‍ക്കുകയും യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ മുഖ്യപ്രതികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ചാലുങ്കല്‍പടി ഇഞ്ചക്കാട്ട് കുന്നേല്‍ വീട്ടില്‍ കാലേബ്.എസ് (23), ഇയാളുടെ സഹോദരനായ ജോഷ്വാ (21) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ സംഘം ചേര്‍ന്ന് കഴിഞ്ഞദിവസം രാത്രിയില്‍ പുതുപ്പള്ളി കൈതപ്പാലം ഭാഗത്തുള്ള ബാറിന് സമീപം വച്ച് പുതുപ്പള്ളി സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും കയ്യില്‍ കരുതിയിരുന്ന വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനുശേഷം ഇവര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനവും, സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മും അടിച്ചുതകര്‍ത്ത് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഇവര്‍ക്ക് യുവാവിനോട് മുന്‍ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇയാളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.പരാതിയെ തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് ഐ.പി.എസിന്റെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഈസ്റ്റ് പോലീസ് നടത്തിയ തിരച്ചിലില്‍ ഇരുവരെയും സാഹസികമായി പിടികൂടുകയായിരുന്നു. ഈസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത്, എസ്.ഐ മാരായ പ്രവീണ്‍ പ്രകാശ്, മനോജ് കുമാര്‍ കെ.എസ്, മനോജ് കുമാര്‍.ബി, എ.എസ്. ഐ പ്രദീപ്കുമാര്‍, സി.പി.ഓ മാരായ ലിബു ചെറിയാന്‍, അനിക്കുട്ടന്‍, കഹാര്‍, അജേഷ് ജോസഫ്, വിവേക്, ധനേഷ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കാലേബ് ഈസ്റ്റ് സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. ജോഷ്വാക്ക് ഈസ്റ്റ് സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് നിലവിലുണ്ട്. മറ്റു പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ശക്തമാക്കി.
0 Comments