ഭൂനികുതി വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം പുതുപ്പള്ളി നിയോജകമണ്ഡലം പ്രവര്‍ത്തക സമ്മേളനം ആവശ്യപ്പെട്ടു. കാര്‍ഷിക മേഖലയില്‍ നിന്നും കൃഷിക്കാര്‍ പുറകോട്ട് പോകുന്ന സാഹചര്യത്തില്‍ ഭൂനികുതി വര്‍ദ്ധനവ് ഒരുതരത്തിലും ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണെന്നും 50 ശതമാനം വര്‍ദ്ധനവ് അടിയന്തരമായി പിന്‍വലിക്കണമെന്നും കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തക സമ്മേളനം ആവശ്യപ്പെട്ടു.
പാര്‍ട്ടി സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം ജോസഫ് ചാമക്കാലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് പ്രൊഫ ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജില്ലാ സെക്രട്ടറി ബിജു ചക്കാല, ബെറ്റി റോയി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോസ് കുടകശ്ശേരി, ബെന്നി വടക്കെടം, ചാക്കപ്പന്‍ തെക്കനാട്ട്, ജിജോ വരിക്കമുണ്ട, ആലി മാത്യു , ജോയി ഇലഞ്ഞിക്കല്‍, അഡ്വ സണ്ണി മാന്ത്ര, മനോജ് ചാക്കോ , ജോസ് കൊറ്റം, റെനി വള്ളികുന്നേല്‍, വിന്‍സ് പേരാലിങ്കല്‍, അമല്‍ ചാമക്കാല, ബിനോയി കാര്യമല,, സാജു മുപ്പാത്തി, ബാബു മീനടം, ജോസ് കൊറ്റം ചുരപ്പാറ, പ്രകാശ് മുകളില്‍ , ശാന്തി പ്രഭാത, അമ്പിളി പുല്ലുവേലി, വി സി ജേക്കബ്, മാത്യു മഠത്തില്‍ തുടങ്ങിയവര്‍സംസാരിച്ചു.
0 Comments