മേലുകാവ് ഹെന്‍ട്രി ബേക്കര്‍ കോളേജില്‍ മെഗാ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു. പൂര്‍വ്വ അദ്ധ്യാപകരെ ആദരിക്കലും, അനുസ്മരണവും സംഗമത്തോടനുബന്ധിച്ച് നടന്നു. 1981 മുതല്‍ 87 വരെയുള്ള ഏഴ് ബാച്ചുകളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമമാണ് നടന്നത്. സംഗമം മാണി സി കാപ്പന്‍ MLA ഉദ്ഘാടനം ചെയ്തു. മേലുകാവ് ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് ഫ്രാന്‍സിസ് അധ്യക്ഷനായിരുന്നു.
.
.കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഡോ. ഗിരീഷ് കുമാര്‍ ജി.എസ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് ബര്‍സാര്‍ റവ സൈമണ്‍ പി ജോര്‍ജ്, മുന്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ പി.വി ജോസഫ്, പൂര്‍വ്വ വിദ്യാര്‍ത്ഥികളായ അഡ്വക്കേറ്റ് അനില്‍കുമാര്‍, ഡോക്ടര്‍ സ്റ്റാലിന്‍ കെ തോമസ്, സിബി മാത്യു പ്ലാത്തോട്ടം, തുടങ്ങിയവര്‍ പ്രസംഗിച്ചു. പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ പുതിയ ഭാരവാഹികളായി സിബി മാത്യു പ്ലാത്തോട്ടം പ്രസിഡന്റ് , ജെസ്സിന്താ അഗസ്റ്റിന്‍ സെക്രട്ടറി, അഡ്വക്കേറ്റ് അനില്‍കുമാര്‍ ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.
0 Comments