മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി അകലക്കുന്നത്ത് ജി-ബിന്‍ വിതരണം നടത്തി. സിഎഫ്‌സി ഫണ്ട് ഉപയോഗിച്ച് നാലര ലക്ഷം രൂപയുടെ 103 ജി ബിന്നുകളാണ് പഞ്ചായത്തിലെ തെരഞ്ഞടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തത്. അകലക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം അധ്യക്ഷനായിരുന്നു.
പഞ്ചായത്ത് സ്്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീലത ജയന്‍, പഞ്ചായത്ത് വി.ഇ.ഒ മാരായ അമലാ മാത്യു,രാഹുല്‍,പഞ്ചായത്ത് സെക്രട്ടറി സജിത്ത് മാത്യുസ്,
മുസ്തഫാ കെ.എം, ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഹരികുമാര്‍ മറ്റക്കര, ആര്‍.ജി.എസ്.എ കോ-ഓര്‍ഡിനേറ്റര്‍ ആശിഷ്,പഞ്ചായത്ത് മെമ്പര്‍മാരായ ബെന്നി വടക്കേടം,രാജശേഖരന്‍ നായര്‍,ടെസി രാജു,ഷാന്റി ബാബു, സീമാ പ്രകാശ്,രഘു കെ.കെ, സിജി സണ്ണി,ജോര്‍ജ്ജ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.പഞ്ചായത്തിലെ മുഴുവന്‍ അംഗനവാടികളിലും,ഘടക സ്ഥാപനങ്ങളിലും ബിന്നുകള്‍ വിതരണം ചെയ്തിരുന്നു.
0 Comments