Breaking...

9/recent/ticker-posts

Header Ads Widget

വഴിയച്ചന്‍ എന്ന ഫാദര്‍ തോമസ് വിരുത്തിയിലിനു സ്മാരകം ഉയരുന്നു.



വഴിയച്ചന്‍ എന്ന ഫാദര്‍ തോമസ്  വിരുത്തിയിലിനു സ്മാരകം ഉയരുന്നു. കല്ലറ ഇടയാഴം റോഡില്‍ കല്ലുകടവ് ഭാഗത്താണ് കല്ലറ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ സ്മാരകം ഒരുക്കുന്നത്. നീണ്ടൂര്‍ മേഖലകളിലും അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളിലും സ്വന്തം ഇച്ഛാശക്തിയിലും പ്രയത്‌നത്തിലും നാട്ടുകാര്‍ക്ക് വഴിവെട്ടി ഒരുക്കി  കൊടുത്ത ഫാദര്‍ തോമസ് വിരുത്തിയില്‍ എന്ന വഴിയച്ചന്‍ നടത്തിയിട്ടുള്ള പരിശ്രമങ്ങള്‍ കാലങ്ങളോളം ഓര്‍മ്മിക്കപ്പെടേണ്ടതാണ്. സാമൂഹ്യ സേവനത്തിന്റെ വേറിട്ട അടയാളമായ വഴിയച്ചന്‍ 300 ലധികം റോഡുകളാണ് സ്വന്തം ഇച്ഛാശക്തിയില്‍ നാടിന് നല്‍കിയത്. 

മാഞ്ഞൂര്‍ സ്വദേശി ദിനേശ് കെ പുരുഷോത്തമന്‍ ആണ് അച്ഛന്റെ ആറരയടി ഉയരമുള്ള പൂര്‍ണമായ പ്രതിമ ഒരുക്കിയത്. തൃപ്പൂണിത്തുറ ആര്‍ എല്‍. വി കലാപീഠത്തില്‍ നിന്നും പഠിച്ചിറങ്ങിയ ദിനേശ് കേരളത്തിന് പുറത്ത് നിരവധി ശില്പങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആറുമാസകാലത്തെ സമയമെടുത്താണ് ശില്പം പൂര്‍ത്തീകരിച്ചത്. ഈ മാസം 28ന് വഴിയച്ചന്റെ പൂര്‍ണ്ണമായ പ്രതിമ മന്ത്രി വി എന്‍ വാസവന്‍ അനാച്ഛാദാനും  ചെയ്യും. ഇതിനായി ശില്പിയുടെ വീട്ടില്‍ നിന്നും ജനകീയ പ്രതിനിധികള്‍ വഴി അച്ഛന്റെ പൂര്‍ണ്ണമായ പ്രതിമ ഇന്ന് ഏറ്റുവാങ്ങി. ഓട്ടോമോട്ടീവ് പെയിന്റ് ആണ് പ്രതിമയ്ക്ക് പൂശിയിരിക്കുന്നത്.  കല്ലറ, നീണ്ടൂര്‍ മാഞ്ഞൂര്‍ പെരുന്തുരുത്ത്, കബിക്കാട്,ആയാംകുടി മേഖലകളില്‍ എല്ലാം ഇന്ന് കാണുന്ന പല വഴികള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചത് വഴിഅച്ഛന്റെ ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവും ആയിരുന്നു.

Post a Comment

0 Comments