ജോസഫ് പുലിക്കുന്നേല്‍ സ്മാരക പ്രഭാഷണവും ജന്മദിനാഘോഷവും ഇടമറ്റം ഓശാന മൗണ്ടില്‍ നടന്നു. സ്മൃതി മണ്ഡപത്തില്‍ പ്രാര്‍ത്ഥനാ ചടങ്ങുകളോടെ പരിപാടികള്‍ക്ക് തുടക്കമായി. ഓശാന മൗണ്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗം റവറന്റ് ഡോക്ടര്‍ എന്‍ ജെ ജോസഫ് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഓശാന മൗണ്ട് ഡയറക്ടര്‍ ഡോക്ടര്‍ ജോസഫ് സ്‌കറിയ സ്വാഗതം ആശംസിച്ച പൊതുസമ്മേളനത്തില്‍ ഓശാന മൗണ്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗം സക്കറിയ ആമുഖ പ്രഭാഷണം നടത്തി.
ഭാവി കേരളവും ക്രിസ്ത്യാനികളുടെ ചുമതലകളും എന്ന വിഷയത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍, ജോസഫ് പുലിക്കുന്നേല്‍ സ്മാരക പ്രഭാഷണം നടത്തി. പുലിക്കുന്നേല്‍ ഫൗണ്ടേഷന്‍ സെക്രട്ടറി അഡ്വക്കേറ്റ് കെസി ജോസഫ് കൃതജ്ഞത അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് പ്രശസ്ത സംഗീതസംവിധായകന്‍ പൂഞ്ഞാര്‍ വിജയന്റെ നേതൃത്വത്തില്‍ ഗാനസന്ധ്യയുംഅരങ്ങേറി.
0 Comments