മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌ക്കൂളിലെ 1970 SSLC ബാച്ച് ` വിദ്യാര്‍ത്ഥികളുടെ സംഗമം നടന്നു. 55 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒത്തുചേരല്‍ വ്യത്യസ്ഥത കൊണ്ട് ശ്രദ്ധേയമായി. 70 -നു മേല്‍ പ്രായമായ പഴയ സഹപാഠികള്‍ വീണ്ടും പേരു പറഞ്ഞു പരിചയം പുതുക്കിയത് കണ്ടുനിന്നവര്‍ക്കും പേരക്കുട്ടികള്‍ക്കും ആവേശമേറെയായി. ചിലര്‍ കണ്ണുനീരണിഞ്ഞു. അസുഖങ്ങള്‍ കാരണം ശാരീരിക ബലഹീനത ഉണ്ടായിട്ടും മകന്റെ കൈപിടിച്ച് പിച്ചവെച്ച് നടന്നുവന്ന പഴയ കൂട്ടുകാരി സുലോചനയെ കണ്ടപ്പോള്‍ കൂടിനിന്നവര്‍ കൈയടിച്ചു സ്വീകരിച്ചു. പിന്നീട് പരിചയം പുതുക്കലും കുശലങ്ങളും ഓര്‍മ്മക്കഥകളും തുടങ്ങി. ഒന്നാം മണി മുതല്‍ മൂന്നാം മണി വരെ അടിച്ച് `കുട്ടികള്‍ ജാതിച്ചോട്ടിലെ ക്‌ളാസില്‍ കയറി പ്രാര്‍ത്ഥനാ ഗീതമാലപിച്ചു. ഹാജര്‍ വിളിച്ചു ക്‌ളാസ് തുടങ്ങുന്നതിനു മുന്‍പ്, മരണപ്പെട്ട തങ്ങളുടെ സഹപാഠികളുടെ ഓര്‍മ്മയില്‍ ഒരു നിമിഷം മൗനം ആചരിച്ചു. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയും ആസ്വദിച്ചാണ് പഴയ കൂട്ടുകാര്‍ പിരിഞ്ഞത്.
1970-ല്‍ മൂന്നു ക്‌ളാസ്സുകളിലായി പഠിച്ചിറങ്ങിയ 118 പേരില്‍ പതിനെട്ടോളം പേര്‍ ഇതിനകം മരണമടഞ്ഞു. `SSLC-1970' എന്ന വാട്ട്‌സാപ്പ് കൂട്ടായ്മവഴി നിരന്തരം ബന്ധപ്പെട്ട് പേരക്കുട്ടികളുടെ സഹായത്തോടെ സൗഹൃദം നിലനിര്‍ത്തുന്നവരാണ് വീണ്ടും ഒത്തു ചേര്‍ന്നത് അഞ്ചര പതിറ്റാണ്ടിനു ശേഷം നടന്ന പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം അപൂര്‍വ്വതയായി. അന്നത്തെ അദ്ധ്യാപകരില്‍ 2 പേര്‍ മാത്രമാണ്. ജീവിച്ചിരിക്കുന്നത് . ഓഫീസ് സ്റ്റാഫില്‍ ഒരാളും. ഇ.എന്‍.രേവമ്മ. ടി.ജെ. കുര്യാക്കോസ്, സിസ്റ്റര്‍ വത്സമ്മ ജോസഫ്, എത്സ എസ്, സിറില്‍ ജോസ്, ജാന്‍സി തോമസ്, ദേവകിക്കുട്ടി, ചന്ദ്രവതി, മേരി എം.ജെ. , ടി.ജെ.സ്റ്റീഫന്‍ ,സി.ജെ.ജോസഫ് , എ.എസ്. ചന്ദ്രമോഹനന്‍, വത്സമ്മ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments