ഏറ്റുമാനൂര്‍, ഉഴവൂര്‍ ബ്ലോക്ക് ക്ലസ്റ്റര്‍ കുടുംബശ്രീ കലോത്സവം അരങ്ങ് 2025 മാന്നാനത്ത് നടന്നു. മാന്നാനം സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിച്ച കലോത്സവം അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം ഉദ്ഘാടനം ചെയ്തു. ഉഴവൂര്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഉഷ ഹരിദാസ് അധ്യക്ഷത വഹിച്ചു.കെ.ഇ കോളേജ് പ്രിന്‍സിപ്പാള്‍ ബെന്നി കിടങ്ങയില്‍ വിശിഷ്ടാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിമി മാത്യു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫസീന സുധീര്‍, ഏറ്റുമാനൂര്‍,ഉഴവൂര്‍ ബ്ലോക്ക് ബ്ലോക്കുകളിലെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് ബി നായര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ കവിത, പ്രശാന്ത് , മെമ്പര്‍ സെക്രട്ടറി രമ്യ സൈമണ്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ സ്‌നേഹിതാ സ്റ്റാഫ്, NULM സ്റ്റാഫ് കമ്മിറ്റി കൗണ്‍സിലര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം, മോണോ ആക്ട്, മിമിക്രി, തുടങ്ങി വിവിധങ്ങളായ കലാ മത്സരങ്ങള്‍ അരങ്ങേറി.
0 Comments