Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തിന് മെയ് 8 ന് കൊടിയേറും



പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തിന് മെയ് 8 ന് കൊടിയേറും. കൊടിയേറ്റിനായുള്ള കൊടിയും കൊടിക്കൂറയും വഹിച്ചുകൊണ്ടുള്ള രഥ ഘോഷയാത്ര 
ചെങ്ങളത്തു കാവില്‍ നിന്നും ആരംഭിച്ചു. വൈകിട്ട്  ഏറ്റുമാനൂര്‍ ശ്രീമഹാദേവ ക്ഷേത്രമൈതാനിയില്‍ എത്തിയ ഘോഷയാത്രയ്ക്ക് തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി. വാദ്യമേളങ്ങളുടെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ: നീങ്ങിയ രഥഘോഷയാത്രയ്ക്ക് മാടപ്പാട്, തണ്ടുവള്ളി, കറ്റോട്, കക്കയം കാണിക്കവഞ്ചി, കണ്ണംപുര എന്നിവിടങ്ങളില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പട്ടര്‍മഠം ആല്‍ത്തറയില്‍ നിന്നും താലപ്പൊലിയുടെ അകമ്പടിയോടെ ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ക്ഷേത്രം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് കൊടിയും, കൊടിക്കയറും  ഏറ്റുവാങ്ങി. വ്യാഴാഴ്ച വൈകിട്ട് 5.30നും 6നും മദ്ധ്യയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട് മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി മുട്ടത്തുമന മഹേഷ് ദാമോദരന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ തൃക്കൊടിയേറ്റ് നടക്കും.



Post a Comment

0 Comments