ലോക പുകയില വിരുദ്ധ ദിനചാരണത്തിന്റെ ഭാഗമായി ഉള്ളനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ ഫ്‌ലാഷ് മോബ് നടന്നു. ജീവനക്കാരായ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അമൃത സാബു, എപ്പിഡമോളജിസ്റ്റ് സാന്ദ്ര മരിയ, മിഡില്‍ ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ ഇന്ദു പി, പി ആര്‍ ഒ ജയലക്ഷ്മി വിജയന്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അശ്വതി, ഡാറ്റാ മാനേജര്‍ അഞ്ജിത എന്നിവരാണ് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്. ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജു ജോണ്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മനോജ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിമല്‍ കുമാര്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു. തുടര്‍ന്ന് ജീവനക്കാര്‍, പൊതുജങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ചു പുകയില വിരുദ്ധ പ്രതിജ്ഞ പിആര്‍ഒ ജയലക്ഷ്മി ചൊല്ലിക്കൊടുത്തു. ആര്‍ബിഎസ്‌കെ അംഗം ഷിന്റില്‍, പബ്‌ളിക് ഹെല്‍ത്ത് നഴ്‌സ് ഷിജി, ക്ലര്‍ക്ക് ജിറ്റോ എന്നിവര്‍ സംസാരിച്ചു .
0 Comments