Breaking...

9/recent/ticker-posts

Header Ads Widget

ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം



ലഹരിയുടെ അപകടത്തില്‍നിന്ന് സമൂഹത്തെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സഹകരണ -തുറമുഖ- ദേവസ്വം വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കോട്ടയം സി.എം.എസ്. കോളജ് ഗ്രേറ്റ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പുകവലി പൂര്‍ണമായും ഇല്ലാതാക്കാന്‍ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ലഹരിയെത്തിച്ചു കൊടുക്കുന്ന റാക്കറ്റിനെ ഇല്ലാതാക്കണം. നിയമം മൂലം മാത്രം ഇല്ലാതാക്കാവുന്ന ഒന്നല്ല ലഹരി. 

ജനങ്ങളില്‍ അവബോധം സൃഷ്ടിച്ച് അപകടത്തിന്റെ ആഴം ബോധ്യപ്പെടുത്തുകയെന്നതാണ് പ്രധാനം. ലഹരിക്കെതിരായ പ്രചാരണം ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പി.എന്‍. വിദ്യാധരന്‍ , ഡോ. വ്യാസ് സുകുമാരന്‍, എക്‌സൈസ് സി.ഐ. സന്തോഷ് കുമാര്‍,സി.എം.എസ്. കോളജ് പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു ശോശന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. എ. ജെ. തോമസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാലാ ജനറല്‍ ആശുപത്രിയിലെ റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് ഡോ. പി.എസ്. ശബരിനാഥ് കാന്‍സര്‍ പ്രതിരോധ ബോധവത്കരണ ക്ലാസ്സെടുത്തു.

Post a Comment

0 Comments