അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ പതിനേഴാം കേരള എന്‍.സി.സി ബറ്റാലിയന്റെ നേതൃത്വത്തില്‍ ദശദിന വാര്‍ഷിക ക്യാമ്പ് ആരംഭിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 20 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള 530 വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.
ദേശീയതലത്തില്‍ നടക്കുന്ന എന്‍സിസി ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്താനുള്ള മൂന്നാമത്തെ അടിസ്ഥാന ക്യാമ്പാണ് നടക്കുന്നത്. ക്യാമ്പില്‍ പോലീസ്, എക്സൈസ് , ഫയര്‍ഫോഴ്സ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും. ക്യാമ്പിന്റെ ഭാഗമായി മാപ്പ് റീഡിങ്, ഫയറിങ് , ഡ്രില്ലിംഗ്, കലാകായിക പരിപാടികള്‍ എന്നിവയും നടക്കും.
0 Comments