കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി കേരള കോണ്‍ഗ്രസ്സ് (എം) പ്രതിനിധി മത്തായി മാത്യു തെരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫ് ലെ മുന്‍ധാരണ പ്രകാരം ത്രേസ്യാമ്മ സെബാസ്റ്റ്യന്‍ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പു നടന്നത്. യു.ഡി.എഫിലെ കെ.ആര്‍.ശശിധരന്‍ നായര്‍ ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. വോട്ടെടുപ്പില്‍ മത്തായി മാത്യുവിന് 8 വോട്ടുകളും, KR ശശിധരന്‍നായര്‍ക്ക് 5 വോട്ടുകളും ലഭിച്ചു. മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിന്റെ കീഴിലുള്ള കൂടല്ലൂര്‍ ബ്ലോക്ക് റബ്ബര്‍ ഫാക്ടറി സൂപ്പര്‍വൈസറായി സേവനം അനുഷ്ഠിച്ചിരുന്നു. വയലാ പത്താം വാര്‍ഡിനെയാണ് മത്തായി മാത്യു പ്രതിനിധീകരിക്കുന്നത്. പതിമൂന്ന് അംഗ പഞ്ചായത്തില്‍ എല്‍.ഡി.എഫ് എട്ട്, യു.ഡി.എഫ് അഞ്ച് എന്നിങ്ങനെയാണ്കക്ഷിനില.
0 Comments