ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. വൈക്കം പാലാ റോഡില്‍ ആണ്ടൂരില്‍ വൈകീട്ട് 4.30. ഓടെയായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന കുടക്കച്ചിറ സ്വദേശിയായ അശ്വന്ത് രാജുവിനെ പരിക്കുകളോടെ ചേര്‍പ്പുങ്കലിലെ സ്വകാര്യ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലായില്‍ നിന്നും മരങ്ങാട്ടുപിള്ളി ഭാഗത്തേക്ക് പോവുകയായിരുന്നു ഇന്നോവ കാറും മരങ്ങാട്ടുപിള്ളി യില്‍ നിന്നും പാലാ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇന്നോവ കാര്‍ റോഡരികിലെ മരത്തില്‍ ഇടിച്ചു കയറി. മരങ്ങാട്ടുപിള്ളി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
0 Comments