Breaking...

9/recent/ticker-posts

Header Ads Widget

അകലക്കുന്നം പഞ്ചായത്തില്‍ ഡിജിറ്റല്‍ കാര്‍ഷിക വിപണിയ്ക്ക് തുടക്കം കുറിച്ചു.



കാര്‍ഷിക കേരളത്തിന് മാതൃകയായി അകലക്കുന്നം പഞ്ചായത്തില്‍ ഡിജിറ്റല്‍ കാര്‍ഷിക വിപണിയ്ക്ക് തുടക്കം കുറിച്ചു. അകലക്കുന്നം പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.ചാണ്ടി ഉമ്മന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം വിഷയാവതരണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി സജിത്ത് മാത്യൂസ് നന്ദിയും പറഞ്ഞു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ രാധാ വി നായര്‍, ജോസ്മോന്‍ മുണ്ടയ്ക്കല്‍, ജില്ലാ ആര്‍ഐറ്റി പ്രിന്‍സിപ്പാള്‍ ഡോ.പ്രിന്‍സ് എ, ജില്ലാ കൃഷി ഓഫീസ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് നിഷ മേരി സിറിയക്, ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബിന്ദു കെ.കെ, അകലക്കുന്നം കൃഷി ഓഫീസര്‍ ഡോക്ടര്‍ രേവതി ചന്ദ്രന്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ ശ്രീലത ജയന്‍,ജാന്‍സി ബാബു,ജേക്കബ്ബ് തോമസ് താന്നിക്കല്‍,പഞ്ചായത്ത് മെമ്പര്‍മാരായ റ്റെസി രാജു,മാത്തുക്കുട്ടി ആന്റണി,സീമപ്രകാശ്,സിജി സണ്ണി,ജോര്‍ജജ് തോമസ്,ഷാന്റി ബാബു,കെ കെ രഘു,ജീന ജോയി,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോബി ജോമി,പാമ്പാടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലെന്‍സി തോമസ്,പാമ്പാടി ആര്‍ഐറ്റി പിറ്റിഎ പ്രസിഡന്റ് വി.എം പ്രദീപ്, ആര്‍ഐറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ നിഷ കെ.കെ,മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്മാരായ ബെന്നി വടക്കേടം, രാജശേഖരന്‍ നായര്‍, തുടങ്ങിയവര്‍ സംസാരിച്ചു. പാമ്പാടി ഗവണ്‍മെന്റ് ആര്‍ഐറ്റിയിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ ജാനകി മുരളി പിള്ള, സാന്ദ്രാ സൈമണ്‍, അക്വിബ് ഉള്‍ ഇസ്ലം, അദ്വൈത് രാഗ് എന്‍.എ എന്നിവര്‍ ചേര്‍ന്നാണ് ഫാം കാര്‍ട്ട് എന്ന ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ പഞ്ചായത്തിന് വേണ്ടി നിര്‍മ്മിച്ച്  നല്‍കിയത്.കര്‍ഷകര്‍ക്ക് ഇടനിലക്കാരില്ലാതെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും ഈ ആപ്പിലൂടെ കഴിയും. കര്‍ഷകരുടെ സംശയങ്ങള്‍ക്ക് മറുപടിയും ഈ ആപ്പിലൂടെ ലഭിക്കും.കേരളത്തില്‍ ആദ്യമായാണ് ഇത്തരം ഒരു ഡിജിറ്റല്‍ വിപണി കര്‍ഷകര്‍ക്കായി ഒരു പഞ്ചായത്ത് നടപ്പിലാക്കുന്നത്.അകലക്കുന്നത്തെ കര്‍ഷക ഗ്രൂപ്പുകളുടെ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണനമേളയും പരിപാടിയുടെ ഭാഗമായി നടന്നു.

Post a Comment

0 Comments