Breaking...

9/recent/ticker-posts

Header Ads Widget

റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നത് വാഹന യാത്രികരെയും കാല്‍നട യാത്രികരെയും ദുരിതത്തില്‍ ആക്കുന്നു.



ശക്തമായ മഴ പെയ്താല്‍ റോഡില്‍  വെള്ളക്കെട്ട് രൂപപ്പെടുന്നത് വാഹന യാത്രികരെയും കാല്‍നട യാത്രികരെയും ദുരിതത്തില്‍ ആക്കുന്നു. വൈക്കം പാലാ റോഡില്‍  ആണ്ടൂര്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപമാണ് റോഡില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നത്.  കുതിച്ചെത്തുന്ന മഴവെള്ളം ഒഴുകി പോകാന്‍ ഈ ഭാഗത്ത് സൗകര്യമില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്.  ഈ ഭാഗത്ത് ഓടുകളുമില്ല. വെള്ളക്കെട്ട് ഉണ്ടാകുന്നതോടെ ഇരുവശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ബുദ്ധിമുട്ടുണ്ടാവുകയാണ് .  വെള്ളമൊഴുകിപ്പോകാന്‍ സൗകര്യമൊരുക്കി ഈ ഭാഗത്തെ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.



Post a Comment

0 Comments