Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ പഴയ പാലത്തില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാത്തത് വാഹന യാത്രികരെ ദുരിതത്തില്‍ ആക്കുന്നു



ചേര്‍പ്പുങ്കല്‍ പഴയ പാലത്തില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാത്തത് വാഹന യാത്രികരെ ദുരിതത്തില്‍ ആക്കുന്നു. പുതിയ പാലം ഗതാഗതത്തിനു  തുറന്നു കൊടുത്തതോടെ പഴയ പാലത്തിലൂടെ യാത്ര അനുവദിക്കുന്നില്ല. പള്ളിയുടെ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ അപ്രോച്ച് റോഡ് കടന്ന് പാലത്തിലെത്തുമ്പോള്‍ മാത്രമാണ് റോഡ് ബ്ലോക്ക് ചെയ്തതായി അറിയുന്നത്.  ചേര്‍പ്പുങ്കല്‍ പള്ളിയിലും ആശുപതിയിലും കോളേജിലുമെല്ലാമെത്തുന്ന വാഹനങ്ങള്‍ പഴയ പാലത്തില്‍ കയറാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്‌നമുണ്ടാവുന്നത്. 

ഹൈവേയില്‍ നിന്നും വരുന്ന ഭാഗത്ത് റോഡ് ക്ലോസ് ചെയ്തത് കാണാന്‍ കഴിയുമെങ്കിലും മറുഭാഗത്ത് അപ്രോച്  റോഡിലൂടെ പാലത്തിനരികിലെത്തുമ്പോഴാണ് തടസ്സം ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെടുന്നത്. ചേര്‍പ്പുങ്കല്‍ ഹൈവേ ഭാഗത്തേയ്ക്ക് പോകാനായി പഴയ പാലത്തിലേയ്ക്ക് കടക്കുമ്പോള്‍ പാലത്തിന്റെ അടുത്ത് എത്തുമ്പോള്‍ മാത്രം ആണ് വാഹന കടന്നുപോകില്ല എന്ന് അറിയാന്‍ കഴിയുന്നത്. ഈ ഭാഗത്ത്  ഇരുമ്പ് പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അപ്രോച്ച് റോഡ് ആരംഭിയ്ക്കുന്നിടത്ത് തന്നെ പഴയപാലത്തിലൂടെ വാഹനങ്ങള്‍ കടന്നു പോകില്ല എന്ന മുന്നറിയിപ്പ്  ബോര്‍ഡ് സ്ഥാപിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. പ്രതിബന്ധം  അറിയാതെ കടന്നുചെല്ലുന്ന വാഹനങ്ങള്‍ പിറകോട്ട് വരേണ്ടി വരുന്നതും പ്രശ്‌നമാവുകയാണ്. മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്നും പഴയപാലത്തിന്റെ പോരായ്മകള്‍ പരിഹരിച്ച് ചെറുവാഹനങ്ങള്‍ കടന്നുപോകാന്‍ സൗകര്യമൊക്കണമെന്ന ആവശ്യമുയരുകയാണ്.

Post a Comment

0 Comments