Breaking...

9/recent/ticker-posts

Header Ads Widget

ബസ്സിന് അടിയിലേക്ക് വീണ സ്‌കൂട്ടറില്‍ നിന്നും യുവതി രക്ഷപ്പെട്ടു



പാലായില്‍ സ്വകാര്യ ബസ്സിന് അടിയിലേക്ക് വീണ സ്‌കൂട്ടറില്‍ നിന്നും യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. പാലാ വൈക്കം റൂട്ടില്‍ ആര്‍ വി ജംഗ്ഷനില്‍ ഉച്ചയ്ക്ക് 11:30 യോടെ ആയിരുന്നു അപകടം. പാലാ മരിയന്‍ ആശുപത്രിയിലെ ജീവനക്കാരിയായ മേരിലാന്‍ഡ് സ്വദേശിനി ആഷ് ആണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.  കൊട്ടാരമറ്റം ഭാഗത്തുനിന്നും വന്ന സ്വകാര്യ ബസ് ബൈപാസ് റോഡിലേക്ക് തിരിക്കുമ്പോഴാണ് അപകടമുണ്ടായത്. നാല്‍ക്കവലയായ ആര്‍ വി ജംഗ്ഷനില്‍ സ്വകാര്യ ബസ് ബൈപാസ് റോഡിലേക്ക് തിരിയുന്നതിനിടയില്‍ സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു. 

സ്‌കൂട്ടര്‍ ബസ്സിന്റെ അടിയിലേക്ക് വീണപ്പോള്‍. യുവതി ഇടതുവശത്തേക്ക് വീണതിനാല്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.  അപകടത്തില്‍ യുവതിയുടെ കാലിന് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  പൂര്‍ണമായും ബന്ധിനടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ തകര്‍ന്നു പാലാപൊലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തു.  ആര്‍ വി ജംഗ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. റൗണ്ടാന ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ പലപ്പോഴും വലതുവശം ചേര്‍ന്ന് തിരിയുന്നതാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്. ഈ ഭാഗത്ത്  ദിശാ സൂചകങ്ങള്‍ ഇല്ല എന്ന പരാതിയും ഉയരുന്നുണ്ട്.

Post a Comment

0 Comments