Breaking...

9/recent/ticker-posts

Header Ads Widget

സ്വാമി ഉദിത് ചൈതന്യ ജിയുടെ സപ്താഹ യജ്ഞം ഒന്നാം ദിനം



കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ ഭാഗവതാചാര്യന്‍ സ്വാമി  ഉദിത് ചൈതന്യ ജിയുടെ സപ്താഹ യജ്ഞത്തിന്റെ ആദ്യ ദിനത്തില്‍ രാവിലെ വിഷ്ണു സഹസ്ര നാമ ജപത്തോടെ പാരായണം ആരംഭിച്ചു. 



സൂകശൗനക സംവാദം,  കുന്തീസ്തുതി, പരീക്ഷിത്തിന്റെ ജനനം, ഹിരണ്യാക്ഷവധം, വരാഹാവതാരം തുടങ്ങിയ ഭാഗങ്ങള്‍ പാരായണം ചെയ്തു. ഭാഗവത കഥാസന്ദര്‍ഭങ്ങളെ കോര്‍ത്തിണക്കി സ്വാമി ഉദിത് ചൈതന്യ പ്രഭാഷണം നടത്തി. നിരവധിയാളുകള്‍ പ്രഭാഷണം കേള്‍ക്കുന്നതിനായി ക്ഷേത്രത്തിലെത്തി സപ്താഹ  യജ്ഞം ജൂണ്‍5ന് സമാപിക്കും.

Post a Comment

0 Comments