നിയന്ത്രണം വിട്ട കാര്‍ റോഡ് അരികില്‍ നിന്ന ആളുകളുടെ ഇടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രാമപുരം കൂത്താട്ടുകുളം റോഡില്‍ താമരക്കാട്ടാണ് രാവിലെ 8.30 ഓടെ അപകടമുണ്ടായത്. ലോട്ടറി തൊഴിലാളിയായ തിരുമാറാടി സ്വദേശി മാത്യു (60) ആണ് മരിച്ചത്.
താമരക്കാട് പരക്കാട് ടോമി, പൊരുമാലിക്കര ബാലചന്ദ്രന്‍ എന്നിവരെ പരിക്കുകളോടെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോട്ടറി തൊഴിലാളിയായ മാത്യുവിനോട് ഇരുവരും സംസാരിച്ചു നില്‍ക്കുമ്പോഴാണ് കാര്‍ നിയന്ത്രണം വിട്ടു ഇടിച്ചു കയറിയത്. നിയന്ത്രണം വിട്ടു മറിഞ്ഞ കാറിലെ യാത്രക്കാരന്‍ ആയ ഇടമറ്റം സ്വദേശി വിന്‍സന്റിന് നിസാര പരിക്കേറ്റു. ഇടമറ്റത്തുനിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു കാര്‍. രാമപുരം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
0 Comments