Breaking...

9/recent/ticker-posts

Header Ads Widget

ലഹരിവിരുദ്ധ സന്ദേശവുമായി ഫ്‌ലാഷ് മോബ്




തീക്കോയി ഫൊറോന എസ്. എം. വൈ .എം .ന്റെ ആഭിമുഖ്യത്തില്‍ വെള്ളികുളം എസ് .എം . വൈ. എം. യൂണിറ്റിന്റെ സഹകരണത്തോടെ വെള്ളികുളം ഇടവകയില്‍ ലഹരിവിരുദ്ധ സന്ദേശവുമായി ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു.  വികാരി ഫാദര്‍ സ്‌കറിയ വേകത്താനം ഫ്‌ളാഷ് മോബ് ഉദ്ഘാടനം ചെയ്തു. അലന്‍  ജേക്കബ് കണിയാകണ്ടത്തില്‍ അധ്യക്ഷനായിരുന്നു. സിസ്റ്റര്‍ മെറ്റി ജോസ് ആമുഖപ്രഭാഷണം നടത്തി.

 തീക്കോയി ഫൊറോനാപള്ളി അസിസ്റ്റന്റ് വികാരി ഫാ.ടോം വാഴയില്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. വളര്‍ന്നുവരുന്ന തലമുറയെ ലഹരിയുടെ ദൂഷ്യവശങ്ങള്‍ മനസ്സിലാക്കുന്നതിനും ലഹരിയുടെ കെണിയില്‍ നിന്നും മോചിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ്  ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചത്. എസ് .എംവൈ.എം. അംഗങ്ങളായ അമല ആന്റണി പുല്ലാട്ട്, ആന്‍ മരിയ ഷാജി, അനന്യ പ്രജീഷ്  എന്നിവരടങ്ങുന്ന സംഘമാണ് ഫ്‌ലാഷ് മോബ് അവതരിപ്പിച്ചത്. സ്റ്റെഫിന്‍ നെല്ലിയേക്കുന്നേല്‍ , ജെസ്ബിന്‍ വാഴയില്‍, പ്രവീണ്‍ വട്ടോത്ത്, റിയാ തെരേസ് മാന്നാത്ത്, മെല്‍ബി ബിബിന്‍ ഇളംതുരുത്തിയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വംനല്‍കി.

Post a Comment

0 Comments