ലോക പുകയില വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് പാലാ എക്‌സൈസ് വകുപ്പ് നടത്തുന്ന ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പാലായില്‍ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു. പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന് മുന്നില്‍ നിന്നും ആരംഭിച്ച റാലി മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഫ്‌ലാഗ് ഓഫ്ചെയ്തു. മാരത്തണ്‍ ടൗണ്‍ ചുറ്റി സ്റ്റേഡിയത്തില്‍ സമാപിച്ചു. പാലാ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാകേഷ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ രാജ്, അസി. എക്‌സൈസ് ഓഫീസര്‍ ജെസി ജോസഫ്, തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments