അഡ്വ ജിസ്‌മോള്‍ തോമസും പിഞ്ചുകുരുന്നുകളും ജീവനൊടുക്കിയ സംഭവത്തിനുത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് പടിഞ്ഞാറ്റിന്‍കരയില്‍ പ്രതിഷേധ സംഗമം. സംഭവത്തില്‍ ഭര്‍ത്താവ് ജിമ്മിയുടെയും കുടുംബാംഗങ്ങളുടെയും പങ്ക് അന്വേഷണ വിധേയമാക്കണമെന്നും പ്രതികളെ സംരക്ഷിക്കുന്നവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ജന്മനാടായ മുത്തോലി പടിഞ്ഞാറ്റിന്‍കരയില്‍ പ്രതിഷേധ ജാഥയും യോഗവും നടത്തിയത്. വ്യാഴാഴ്ച വൈകീട്ട് പടിഞ്ഞാറ്റിന്‍ കുരിശുപള്ളിഭാഗത്തു നിന്നും കത്തിച്ച മെഴുകുതിരികളുമായാണ് പ്രതിഷേധ ജ്വാല ആരംഭിച്ചത്. നിരവധിയാളുകള്‍ പ്രതിഷേധ ജാഥയില്‍ പങ്കു ചേര്‍ന്നു.
ജാതിമത രാഷ്ട്രീയഭേദമെന്യേ ജിസ് മോള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നീതി ലഭിക്കണമെന്ന ആവശ്യവുമായി മെഴുകുതിരി തെളിച്ച് നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തി. എട്ടങ്ങാടിയില്‍ ജാഥ സമാപിച്ചതിനെ തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ജില്ല പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ NK ശശികുമാര്‍ അധ്യക്ഷനായിരുന്നു. മുത്തോലി ബാങ്ക് പ്രസിഡന്റ് റ്റോബിന്‍ K അലക്‌സ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജു കോനാട്ട്, കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജന: സെക്രട്ടറി സന്തോഷ് കാവുകാട്ട്, മുത്തോലി പഞ്ചായത്ത് മെമ്പര്‍മാരായ രാജന്‍ മുണ്ടമറ്റം, റ്റോമി കെഴുവന്താനം, ആര്യ സബിന്‍, ഇമ്മാനുവല്‍ പനയ്ക്കല്‍, ഷീബ റാണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അനില മാത്തുക്കുട്ടി, നീറിക്കാട് വാര്‍ഡ് മെമ്പര്‍ ഷാന്തി പ്രഭാത്, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി, പാലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ഡൊമിനിക് മുണ്ടമറ്റം തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments