വിളക്കുമാടം സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ലാബ് അസ്സിസ്റ്റന്റ് ഷിബു തെക്കേമറ്റത്തിന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നുമുള്ള വിരമിക്കലില്‍ 127-ാം തവണ രക്തം ദാനം ചെയ്തു.കഴിഞ്ഞ 23 വര്‍ഷമായി തുടര്‍ന്നുവന്നിരുന്ന ഔദ്യോഗിക ജീവിതം തീരുന്നതിനോട് അനുബന്ധിച്ചാണ് രക്തം ദാനം ചെയ്തത്. കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസ്യാന്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ച് തീക്കോയി സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പതിമൂന്നര വര്‍ഷവും വിളക്കുമാടം സെന്റ് JOSEPH ഹയര്‍സെക്കന്‍ണ്ടറി സ്‌കൂളില്‍ എട്ടു വര്‍ഷത്തോളവും സേവനം ചെയ്തിട്ടാണ് ഷിബു പടിയിറങ്ങുന്നത്.
തന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ രക്തദാനത്തിന് കൂടുതല്‍ പ്രോത്സാഹനവും പിന്തുണയും നല്‍കി സഹകരിച്ചതിന്റെ നന്ദിസൂചകമായിട്ടാണ് ഈ രക്തദാനമെന്ന് ഷിബു തെക്കേമറ്റം പറഞ്ഞു. രാവിലെ സ്‌കൂളിലെ സ്റ്റാഫ് മീറ്റിംഗിന് ശേഷം പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ സഹപ്രവര്‍ത്തകരോടൊപ്പം മരിയന്‍ മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്കിലെത്തി രക്തം ദാനം ചെയ്തതിന് ശേഷമാണ് വീട്ടിലേക്ക് പോയത്.പ്രിന്‍സിപ്പള്‍ ജോബി സെബാസ്റ്റ്യന്‍, സ്റ്റാഫ് സെക്രട്ടറി ജോര്‍ജുകുട്ടി ജോസഫ്, മരിയന്‍ മെഡിക്കല്‍ സെന്റര്‍ സൂപ്രണ്ട് ഡോക്ടര്‍ മാത്യു, ഓപ്പറേഷന്‍ മാനേജര്‍ ബാബു സെബാസ്റ്റ്യന്‍, ബ്ലഡ് ഫോറം ഡയറക്ടര്‍മാരായ സജി വട്ടക്കാനാല്‍ , പ്രഫസര്‍ സുനില്‍ തോമസ്, ജോമി സന്ധ്യാ , സിസ്റ്റര്‍ ആഗ്‌നസ് എഫ് സി സി , സിസ്റ്റര്‍ ബിന്‍സി എഫ് സി സി, കൊഴുവനാല്‍ പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജയിംസ് ആണ്ടാശ്ശേരി , ബിന്ദു മാത്യു മാതേയ്ക്കല്‍, മഞ്ജു ആന്‍ മാത്യു , സിസ്റ്റര്‍ ജിഷാ സെബാസ്റ്റ്യന്‍, നിമ്മി കെ ജയിംസ്, ജിനു ആന്‍ തോമസ്, അനിലാ സിറിള്‍, അബിജിത്ത് ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അറിയിക്കുകയും പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
0 Comments