പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവം 'വരവേല്‍പ്പ് 2025' വര്‍ണ്ണാഭമായി. സ്‌കൂള്‍ അങ്കണത്തിലേക്ക് എത്തിയ നവാഗതരെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു. പ്രവേശനോത്സവം നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് കാക്കല്ലില്‍ അധ്യക്ഷത വഹിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റെജിമോന്‍ കെ മാത്യു, പിടിഎ പ്രസിഡന്റ് വി.എം. തോമസ് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി ഐസ് ബ്രേക്കിംങ് സെഷനുകള്‍, ടീച്ചേഴ്‌സ് ഇന്ററാക്ഷന്‍, ഗാനാലാപന പരിപാടികള്‍, നൃത്തം, വിവിധതരം ഗെയിമുകള്‍ മുതലായ വൈവിധ്യമാര്‍ന്ന പരിപാടികളാണ് പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്നത്.
0 Comments