ആണ്ടൂര്‍ ദേശീയ വായനശാലയുടെ ആഭിമുഖ്യത്തില്‍ `യോഗയും പ്രമേഹവും' എന്ന വിഷയത്തില്‍ ബോധവത്കരണ ക്‌ളാസ് സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് എ.എസ്.ചന്ദ്രമോഹനന്‍ അദ്ധ്യക്ഷനായിരുന്നു. മരങ്ങാട്ടുപിള്ളി ഗവ. ആയുര്‍വേദ ആശുപത്രി യോഗ ഇന്‍സ്ട്രക്ടര്‍ അജിത്ത് ക്‌ളാസ് എടുത്തു.
ജീവിതശൈലീ രോഗാവസ്ഥകള്‍ മൂലം നിരന്തരമായി കഷ്ടപ്പെടുന്നവര്‍ക്കും ദീര്‍ഘകാലമായി മരുന്നിനെ ആശ്രയിക്കുന്നവര്‍ക്കും , രോഗത്തെ ഫലപ്രദമായി നിയന്ത്രിച്ച് ആരോഗ്യം നിലനിര്‍ത്തുന്നതിനും `യോഗ'യുടെ പ്രാധാന്യം ക്‌ളാസ്സില്‍ വിശദീകരിച്ചു. കെ.കെ.നാരായണന്‍, സ്മിത ശ്യാം, പി.വി. ഗോപാലകൃഷ്ണന്‍ , ഗൗരീകൃഷ്ണ, ലളിതാംബിക ജയന്‍, ജെസ്സി അരവിന്ദ്, ജയശ്രീ ശര്‍മ്മ ,ജോയി, വായനശാല വൈ.പ്രസിഡന്റ് അജികുമാര്‍ മറ്റത്തില്‍, സെക്രട്ടറി സുധാമണി വി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments