കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന തെരുവുനായ അക്രമത്തിനെതിരെ ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗവും ഒപ്പുശേഖരണവും നടത്തി.
സ്‌കൂള്‍ കുട്ടികളും സ്ത്രീകളും, പ്രായമായവരും അടക്കം നിരവധി ആളുകള്‍ തെരുവ് നായയുടെ ആക്രമണത്തിനിരയാവുന്ന സാഹചര്യത്തില്‍ തെരുവുനായ്ക്കളുടെ പെരുകലും അക്രമവും നിയന്ത്രിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹ്യൂമന്‍ റൈറ്റ്‌സ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിനോട് അനുബന്ധിച്ചാണ് കോട്ടയം ജില്ലാ കമ്മിറ്റി ഒപ്പുശേഖരണം നടത്തിയത്. ജില്ലാതല ഉദ്ഘാടനം മേലുകാവ് ഹെന്‍ട്രി ബേക്കര്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ: ഡോ: ഗിരീഷ് കുമാര്‍ ജി എസ് നിര്‍വഹിച്ചു. എച്ച്ആര്‍എഫ് കോട്ടയം ജില്ലാ പ്രസിഡന്റ് വി.സി പ്രിന്‍സ്, ജില്ലാ വൈസ് പ്രസിഡന്റ് സിബി മാത്യു പ്ലാത്തോട്ടം, ജില്ലാ ജനറല്‍ സെക്രട്ടറി ഒ.എ ഹാരിസ് എന്നിവര്‍ പ്രസംഗിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ജിബിന്‍ മാത്യു, ആഷ്ലി മറീന മാത്യു, ആന്റി നര്‍കോട്ടിക് കോഡിനേറ്റര്‍ ഡോ. ജിന്‍സി ദേവസ്യ, ജസ്റ്റിന്‍ ജോസ് എന്നിവരും എന്‍എസ്എസ് വോളണ്ടിയര്‍മാരും പ്രോഗ്രാമിന് നേതൃത്വം നല്‍കി.
0 Comments