Breaking...

9/recent/ticker-posts

Header Ads Widget

ആറ്റില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി.



തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്ക് പാലത്തില്‍ നിന്ന് ആറ്റില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. വെട്ടിക്കാട്ട് മുക്ക് പാലത്തില്‍ നിന്ന് മൂവാറ്റുപുഴ ആറ്റിലേക്ക് ചാടിയ കടുത്തുരുത്തി പൂഴിക്കോല്‍,  പുത്തന്‍പുരയ്ക്കല്‍ കെ.എന്‍.ബൈജു (56) വിന്റെ മൃതദേഹം വൈക്കം കാട്ടിക്കുന്ന് പാലകരി ഫിഷ്ഫാമിനു സമീപമാണ് കണ്ടെത്തിയത്. 

മൂന്നുദിവസമായി ഇദ്ദേഹത്തെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ കടുത്തുരുത്തി പോലീസില്‍  പരാതി നല്‍കിയിരുന്നു..ശനിയാഴ്ച രാവിലെ ബോഡി ചെമ്പ് ഭാഗത്ത് ഒഴുകി നടക്കുന്നതായി കണ്ടെത്തിയെന്നു സമീപവാസികള്‍ പോലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ്  കായല്‍ഭാഗത്ത് പരിശോധന നടത്തിയത്.  വൈക്കം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍സ്വീകരിച്ചു.

Post a Comment

0 Comments