Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയത്തില്‍ വിശുദ്ധ അന്തോനീസിന്റെ തിരുനാളാഘോഷം



അയര്‍ക്കുന്നം ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയത്തില്‍ വിശുദ്ധ അന്തോനീസിന്റെ തിരുനാളാഘോഷം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. ജൂണ്‍ 27 ന് കൊടിയേറി ആരംഭിച്ച തിരുനാളാഘോഷങ്ങളുടെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ ജപമാലയും തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിയും നടന്നു. 


ഫാദര്‍ വില്‍സണ്‍ കക്കട്ടില്‍ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കി. ദിവ്യകാരുണ്യ ആശീര്‍വാദവും കൊടിയിറക്കും തുടര്‍ന്ന് നേര്‍ച്ച വിളമ്പും നടന്നു. വികാരി ഫാദര്‍ ജിസ് ആനിക്കല്‍, ഇടവകസമിതി സെക്രട്ടറി അഡ്വ സജി കവലച്ചാലില്‍ , തിരുനാള്‍ കമ്മറ്റി കണ്‍വീനര്‍ പ്രവീണ്‍ ലൂക്കോസ് താന്നിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments