Breaking...

9/recent/ticker-posts

Header Ads Widget

കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ സാംസ്‌കാരിക നിലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു



കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ സാംസ്‌കാരിക നിലയത്തിന്റെ  നിര്‍മ്മാണം പുരോഗമിക്കുന്നു. മോന്‍സ് ജോസഫ് എംഎല്‍എയുടെ  ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണിയുന്നത് . മൈലാടുംപാറ വാര്‍ഡില്‍  30 സെന്റില്‍ ആയിരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് കെട്ടിട നിര്‍മ്മാണം നടത്തുന്നത്. 

സാംസ്‌കാരിക നിലയത്തോട്  ചേര്‍ന്ന് കുട്ടികള്‍ക്കായി പാര്‍ക്കും  കളിസ്ഥലവും സജ്ജമാക്കും.  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കും.  ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ക്ക് അവരുടെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും വ്യക്തിപരമായ ആഘോഷങ്ങള്‍ക്കും പ്രയോജനപ്പെടുത്താം.  ഇതിനായി നിശ്ചിത തുക പഞ്ചായത്തില്‍ അടയ്ക്കണം.  നിലവില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ പണികളാണ് നടന്നുവരുന്നത്.  സാംസ്്കാരിക നിലയത്തിന്റെ ചുറ്റുമതില്‍  നിര്‍മ്മാണത്തിനായി ഗ്രാമപഞ്ചായത്ത് ഫണ്ടില്‍ നിന്ന് 4 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

Post a Comment

0 Comments