Breaking...

9/recent/ticker-posts

Header Ads Widget

രാമപുരം സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം നടന്നു



കേരള  കോണ്‍ഗ്രസ് എം  സംസ്‌കാരവേദി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം രാമപുരം സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്നു.  ജില്ലാ പ്രസിഡണ്ട്  ബിജോയ് പാലകുന്നേലിന്റെ  അധ്യക്ഷതയില്‍ കൂടിയ യോഗം ദീപിക നാഷണല്‍ എഡിറ്റര്‍ ജോര്‍ജ് എബ്രഹാം കള്ളിവയലില്‍ ഉദ്ഘാടനം ചെയ്തു. കിന്‍ഫ്ര ചെയര്‍മാന്‍ ബേബി ഉഴുത്തുവാല്‍ മുഖ്യപ്രഭാഷണം നടത്തി. 

ഉഴവൂര്‍  ബ്ലോക്ക് പഞ്ചായത്ത്  മുന്‍ പ്രസിഡണ്ട് ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  സണ്ണി പൊരുന്നക്കോട്ട്, പഞ്ചായത്ത് അംഗം ജയ്മോന്‍ മുടിയാരത്ത്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജാനറ്റ് കുര്യന്‍, സംസ്‌കാര വേദി നിയോജകമണ്ഡലം പ്രസിഡണ്ട് ജയ്‌സണ്‍ കുഴികോടിയില്‍, സെക്രട്ടറി ജയ്‌സണ്‍ മാന്തോട്ടം, ജനറല്‍ കണ്‍വീനര്‍  പി.ജെ മാത്യു പാലത്താനം,  കര്‍ഷക യൂണിയന്‍ നിയോജക മണ്ഡലം പ്രസിഡണ്ട് അപ്പച്ചന്‍ നെടുമ്പള്ളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്‌കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ നടുകയും ചെയ്തു.

Post a Comment

0 Comments