Breaking...

9/recent/ticker-posts

Header Ads Widget

മണ്ണയ്ക്കനാട് ഹോളിക്രോസ് സ്‌പെഷ്യല്‍ സ്‌കൂളില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി.



മണ്ണയ്ക്കനാട് ഹോളിക്രോസ് സ്‌പെഷ്യല്‍ സ്‌കൂളില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി. വെര്‍ജ് ടാബ് ഉപയോഗപെടുത്തി ആരംഭിക്കുന്ന ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതിയുടെ. ഉദ്ഘാടനം സ്‌കൂള്‍  പ്രവേശനോത്സവത്തോടനുബന്ധിച്ച് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു.  വിദേശ രാജ്യങ്ങളില്‍ വിജയകരമായി നടപ്പിലാക്കിയ ഡിജിറ്റലൈസ്ഡ് ലേണിങ്ങ് പ്രോഗ്രാമിന്റെ ചുവടുപിടിച്ചാണ് സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി  ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതി ആരംഭിയ്ക്കുന്നത്.  
തുടക്കത്തില്‍ പതിനെട്ട് വയസ്സില്‍ താഴെയുള്ള  30 കുട്ടികള്‍ക്ക് ഒരേ സമയം പഠിയ്ക്കാനാവുമെന്ന്  നൂതന വിദ്യാഭ്യാസ പദ്ധതി തയ്യാറാക്കിയ ഡോ. ജിനോ പറഞ്ഞു. പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ ഇരുപത്തിരണ്ടു അദ്ധ്യാപകരാണ് ഇവിടെ സേവനം ചെയ്യുന്നത്.  പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നു. തൊഴില്‍ നൈപുണ്യ പരിശീലനവും കലാ കായിക മേഖലയില്‍ കഴിവ് വികസിപ്പിയ്ക്കുന്നതിന് ഇവിടെ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടന്ന് അദ്ധ്യക്ഷത വഹിച്ച ഹോളിക്രോസ് അങ്കമാലി പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ എല്‍സി ജോര്‍ജ് വിശദീകരിച്ചു. 25 വര്‍ഷത്തിലെത്തി നില്‍ക്കുന്ന ഈ സ്ഥാപനം സ്‌പെഷ്യല്‍ ഒളിമ്പിക്‌സുകളില്‍ നിരവധി  മെഡല്‍ ജേതാക്കളെ പരിശീലിപ്പിച്ചെടുത്തിട്ടുണ്ട്. പ്രവേശനോത്സവത്തില്‍  ഹോളിക്രോസ് പള്ളി വികാരി ഫാ. തോമസ് പഴവക്കാട്ടില്‍,കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, മരങ്ങാട്ടുപിള്ളി പഞ്ചായത്ത് മെമ്പര്‍ തുളസിദാസ്, സാന്താക്രൂസ് എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എല്‍സി സ്‌ക്കറിയ, സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ഫബി ജോസഫ് , PTAപ്രസിഡന്റ് സുനില്‍ സിറിയക് എന്നിവര്‍ പ്രസംഗിച്ചു. ഡിജിറ്റല്‍ വിദ്യാഭ്യസ പദ്ധതിയ്ക്കായുള്ള വെര്‍ജ് ടാബ് ഡോ. ജിനോയില്‍ നിന്നും  മോന്‍സ് ജോസഫ് എം.എല്‍.എ ഏറ്റുവാങ്ങി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ബോബി പോളിനുസമര്‍പ്പിച്ചു.

Post a Comment

0 Comments