ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റിയും, മേലുകാവ് ഹെന്‍ട്രി ബേക്കര്‍ കോളേജ് എന്‍എസ്എസ് യൂണിറ്റും, ആന്റി നര്‍ക്കോട്ടിക് സെല്ലും, മാര്‍ സ്ലീവാ മെഡിസിറ്റിയും സംയുക്തമായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും, ഏകാംഗ നാടകവും മേലുകാവ് ഹെന്‍ട്രി ബേക്കര്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു.
ഹെന്‍ട്രി ബേക്കര്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ: ഡോ ഗിരീഷ് കുമാര്‍ ജി.എസിന്റെ അധ്യക്ഷതയില്‍ പാലാ മാര്‍സ്ലീവ മെഡിസിറ്റിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. സിസ്റ്റര്‍ ജൂലി എലിസബത്ത് ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. എച്ച്ആര്‍എഫ് കോട്ടയം ജില്ലാ പ്രസിഡന്റ് വി.സി പ്രിന്‍സ്, ജില്ലാ വൈസ് പ്രസിഡന്റ് സിബി മാത്യു പ്ലാത്തോട്ടം, ജില്ലാ ജനറല്‍ സെക്രട്ടറി ഒ.എ ഹാരിസ്, ജില്ലാ വൈസ് പ്രസിഡണ്ട് ജോയ് കളരിക്കല്‍, തോമസ് കുര്യാക്കോസ്, ഇ.കെ ഹനീഫ, കാദര്‍ സിസിഎം, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ജിബിന്‍ മാത്യു, ആഷ്ലി മറീന മാത്യു, ആന്റി നര്‍കോട്ടിക് കോര്‍ഡിനേറ്റര്‍ ഡോ. ജിന്‍സി ദേവസ്യ, ജസ്റ്റിന്‍ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ലഹരിക്കെതിരെ സമൂഹം ജാഗ്രതയോടെ ഇടപെടണമെന്നും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരിക്കെതിരെയുള്ള ബോധവത്കരണം ആവശ്യമാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പ്രശസ്ത കലാകാരന്‍ സലീം കുളത്തിപ്പടിയുടെ 'കുടമാറ്റം'എന്ന ഏകാംഗ നാടകവും അരങ്ങേറി.
0 Comments