അരുവിത്തുറ സെന്റ് ജോര്‍ജ്ജസ് കോളേജില്‍ ലഹരി വിരുദ്ധ ദിനാചരണം നടന്നു. ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെയും അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജ് കൊമേഴ്‌സ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തിലാണ് ലോക ലഹരി വിരുദ്ധ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചത്. ഈരാറ്റുപേട്ട എസ്എച്ച്ഒ എ.ജെ തോമസ് അധ്യക്ഷത വഹിച്ചു.
കോളേജ് ബര്‍സാര്‍ റവ ഫാ ബിജു കുന്നയ്ക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ ജിലു ആനി ജോണ്‍ സെല്‍ഫ് ഫിനാന്‍സ് കൊമേഴ്‌സ് വിഭാഗം മേധാവി അനീഷ് പി.സി കോമേഴ്‌സ് വിഭാഗം അധ്യാപകന്‍ ബിനോയ് സി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ 'ജീവിതമാണ് ലഹരി ' ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. പൂഞ്ഞാര്‍ എസ്എംവി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ന്യത്ത ശില്പം അവതരിപ്പിച്ചു.
0 Comments