അധ: സ്ഥിത വര്‍ഗ്ഗ അവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഡിസിഎസ് കുടുംബാംഗങ്ങളുടെ കുട്ടികള്‍ക്ക് ബാഗും കുടയും വിതരണം ചെയ്തു. അയര്‍ക്കുന്നം കുടകശ്ശേരി ബില്‍ഡിംഗ്‌സില്‍ സംഘടിപ്പിച്ച യോഗം സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി ടി.ആര്‍. രഘുനാഥന്‍ ഉദ്ഘാടനം ചെയ്തു. കേരളം വിദ്യാഭ്യാസത്തിനു നല്‍കിയ പ്രാധാന്യം ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്കു വഹിച്ചതായും സാമൂഹ്യമായി പിന്നോക്കം നിന്ന സമൂഹത്തെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തെയും ചേര്‍ത്തുനിര്‍ത്തുവാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു
യോഗത്തില്‍ ഡിസിഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ജയമോന്‍ അയര്‍ക്കുന്നം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് പൊയ്കയില്‍ പ്രസന്നകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ മോനിമോള്‍ കെ. ജയ്‌മോന്‍, മഞ്ജു സുരേഷ്, ജോയ്‌സി ജോസഫ്, വി എം ബാബു, അനില്‍കുമാര്‍ വെങ്ങാനൂര്‍ തുടങ്ങിയവര്‍പ്രസംഗിച്ചു
0 Comments