പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വൈദ്യുതി സംബന്ധമായ ബോധവല്‍ക്കരണം നടത്തി. എലിക്കുളം എംജിഎം യുപി സ്‌കൂള്‍. കെഎസ്ഇബി പൊന്‍കുന്നം സബ് എഞ്ചിനീയര്‍ മനോജ് എം എം ക്ലാസ് നയിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അമ്പിളി കെ എ സ്വാഗതം ആശംസിച്ച ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ രഘു ടി എസ് അധ്യക്ഷനായിരുന്നു. എലിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ മാത്യൂസ് മാത്യു നവാഗതരെ സ്വീകരിക്കലും പഠനോപകരണ വിതരണവും നടത്തി.
എലിക്കുളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പാറക്കല്‍, അഖിലഭാരത അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ബാലചന്ദ്രന്‍ നായര്‍ വെള്ളാനിക്കുന്നേല്‍, എസ് എസ് ജി കണ്‍വീനര്‍ സി മനോജ്, ഒ എസ് എ പ്രസിഡന്റ് ബി ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് ബാലചന്ദ്രന്‍ നായര്‍ പുത്തന്‍വീട്ടില്‍, സെക്രട്ടറി സന്ദീപ് ലാല്‍, പിടിഎ പ്രസിഡന്റ് രതീഷ് കുമാര്‍ നക്ഷത്ര എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. ചടങ്ങില്‍ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളുംഅരങ്ങേറി.
0 Comments