Breaking...

9/recent/ticker-posts

Header Ads Widget

മുഖാമുഖം പരിപാടി നടത്തി.



വികസിത കൃഷി സങ്കല്‍പ്പ് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലെയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെയും ശാസ്ത്രജ്ഞര്‍ കര്‍ഷകരുമായി മുഖാമുഖം പരിപാടി നടത്തി. അകലക്കുന്നം പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം അധ്യക്ഷനായിരുന്നു.  പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ബെന്നി വടക്കേടം, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീലത ജയന്‍, ആരോഗ്യ സ്റ്റാന്‍ിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജാന്‍സി ബാബു, പഞ്ചായത്ത് മെമ്പര്‍മാരായ സീമപ്രകാശ്, കെ കെ രഘു, സിജി സണ്ണി, ജീനാ ജോയി, ഷാന്റി ബാബു, കേരവികസനസമിതി പ്രസിഡന്റ് പി ജെ കുര്യന്‍, ഭാരതീയ പ്രകൃഷികൃഷി ബ്ലോക്ക് എല്‍ ആര്‍ പി ഹരികുമാര്‍ മറ്റക്കര, കൃഷി ഓഫീസര്‍ ഡോക്ടര്‍ രേവതി ചന്ദ്രന്‍ , അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ശശികല തുടങ്ങിയവര്‍ സംസാരിച്ചു. 

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസേര്‍ച്ചിലെ സീനിയര്‍ സയന്റിന്റ് ബി മണിമാരന്‍, കോട്ടയം കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രോഫസര്‍മാരായ ഡോക്ടര്‍ ക്രിസ് ജോസഫ്, മാനുവല്‍ അലക്സ് എന്നിവര്‍ കര്‍ഷകര്‍ക്ക് ക്ലാസെടുത്തു.  ജില്ലാ ഭരണകൂടത്തിന്റെയും കൃഷി വകുപ്പ് ആത്മ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ഈ ക്യാമ്പയിന്‍ കാര്‍ഷിക മേഖലയുടെ ശാക്തീകരണത്തിനും ശാസ്ത്രീയ കൃഷി പദ്ധതികളുടെ വ്യാപനത്തിനുമാണ് ലക്ഷ്യമിടുന്നത്. മണ്ണ് പരിപോഷണ പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് സൂക്ഷ്മ മൂലകക്കൂട്ടുകളുടെ വിതരണവും  നടത്തി.

Post a Comment

0 Comments