കടപ്പാട്ടൂരില്‍ കനത്തമഴയില്‍ കിണര്‍ ഇടിഞ്ഞു താണു. മുത്തോലി പഞ്ചായത്ത് ആറാം വാര്‍ഡ് തോയിക്ക തോട്ടത്തില്‍ മോഹനന്‍ നായരുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന കിണറാണ് ഇടിഞ്ഞു താഴ്ന്നത്. കിണറിന്റെ അരമതില്‍ ഉള്‍പ്പെടെയുള്ള ഭാഗം പൂര്‍ണമായും ഇടിഞ്ഞുവീണു . ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് വലിയ ശബ്ദത്തോടെ കിണര്‍ ഇടിഞ്ഞു വീണത് . പതിറ്റാണ്ടുകളായി വീട്ടുകാര്‍ ഉപയോഗിച്ച് കൊണ്ടിരുന്ന കിണറാണ് ഇടിഞ്ഞത്. സംഭവമറിഞ്ഞ് നിരവധിയാളുകള്‍ സ്ഥലത്തെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴ കിണര്‍ ഇടിഞ്ഞു താഴാന്‍ കാരണമായതായികരുതപ്പെടുന്നു.
0 Comments