കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കേരള ഒളിമ്പിക് പേ അസോസിയേഷന്റെയും ഹോ ജൂക്കൂ ഷിറ്റോ റിയൂ കരാട്ടെ സ്‌കൂളിന്റെ പരിശീലന കേന്ദ്രവും ഹെഡ് ഓഫീസിന്റെ ഉദ്ഘാടനം ഞായറാഴ്ച നടന്നു. കുറുപ്പുംതറ ക്ഷീര വ്യവസായ സഹകരണ സംഘo കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം അര്‍ജുന അവാര്‍ഡ് ജേതാവ് ഒളിമ്പ്യന്‍ അനില്‍കുമാര്‍ നിര്‍വഹിച്ചു. മാഞ്ഞൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡണ്ട് ജോസ് ജേക്കബ് കുടിലില്‍ അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര നിലവാരത്തില്‍ എല്ലാവിധ പരിശീലന സൗകര്യങ്ങളും ഒരുക്കിക്കൊണ്ട് ശീതീകരിച്ച ഹാളിലാണ് പരിശീലന കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. കരാട്ടെ ചീഫ് ഇന്‍സ്‌പെക്ടര്‍ ബിനീഷ് ജോസ് മുഖ്യപ്രഭാഷണം നടത്തി. ഓള്‍ കേരള കരാട്ടെ അസോസിയേഷന്‍ പ്രസിഡന്റ് പ്രഭാകരന്‍ നാമത്, ചീഫ് ഇന്‍സ്ട്രക്ടര്‍ അജിത്, ഡോക്ടര്‍ ഷാജി ഗുരുക്കള്‍, പഞ്ചായത്ത് അംഗം ആന്‍സി സിബി, അജി സിപി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments