Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ടെക്‌സ്‌റ്റൈല്‍സ് തിങ്കളാഴ്ച മുതല്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാകും



വേദഗിരി കോട്ടയം ടെക്‌സ്‌റ്റൈല്‍സ് തിങ്കളാഴ്ച മുതല്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാകും.  2024. മാര്‍ച്ച് 20 മുതല്‍ സ്ഥാപനം ലേ ഓഫീല്‍ ആയിരുന്നു.  കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍സ് കോര്‍പ്പറേഷന്‍ എം.ഡി, ചെയര്‍മാന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ഥാപനം വീണ്ടും തുറക്കുന്നത്. എല്ലാ ജീവനക്കാരും രാവിലെ എട്ടുമണിക്ക് മില്ലില്‍ എത്തണമെന്ന് മാനേജര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. സ്പിന്നിംഗ് മില്ല്  പ്രവര്‍ത്തനസജ്ജമാക്കുന്നതിനായി അസംസ്‌കൃത വസ്തുക്കളും മില്ലില്‍ എത്തിച്ചു. 


ആദ്യഘട്ടത്തില്‍ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ്, ശുചീകരണ തൊഴിലാളികള്‍ എന്നിവരാണ്  ജോലിയില്‍ പ്രവേശിക്കുന്നത്. പിന്നീട് ക്രമാനുഗതമായി മറ്റു ജീവനക്കാര്‍ക്ക് പ്രവേശനം ലഭിക്കും.. നിലവിലത്തെ സാഹചര്യത്തില്‍ സ്ഥിരം തൊഴിലാളികളായിരിക്കും തിരികെ ജോലിയില്‍ പ്രവേശിക്കുന്നത്. തൊഴിലാളി പ്രശ്‌നങ്ങളുടെയും രാത്രി ഷിഫ്റ്റ് ന്റെയും മറ്റും പേരില്‍ നിലനിന്നു പോന്ന അവകാശ തര്‍ക്കങ്ങള്‍, വൈദ്യുതി കുടിശ്ശിക, കോടതി ഉത്തരവുകള്‍, മില്ലിന്റെ പ്രവര്‍ത്തന നഷ്ടം എന്നിവ മൂലം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയാത്ത സ്ഥിതിയിലാണ് വേദഗിരി സ്പിന്നിംഗ് മില്‍ അടച്ചു പൂട്ടേണ്ടിവന്നത്.

Post a Comment

0 Comments