പാലായില്‍ ജൗളിക്കടയുടെ മറവില്‍ മദ്യക്കച്ചവടം നടത്തിയയാളെ എക്‌സൈസ് സംഘം പിടികൂടി. തുണിക്കച്ചവടത്തോടൊപ്പം മദ്യക്കച്ചവടവും നടത്തിവന്നിരുന്ന പാല കടനാട് സ്വദേശി കല്ലോലിക്കല്‍ കെ.ജെ തോമസിനെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ സി. ദാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന അഞ്ചര ലിറ്റര്‍ മദ്യം പിടികൂടി. തുണിത്തരങ്ങള്‍ പൊതിയുന്നത് പോലെ മദ്യക്കുപ്പികള്‍ പൊതിഞ്ഞ് സൂക്ഷിക്കുകയും ആവശ്യക്കാര്‍ക്ക് രഹസ്യമായി മദ്യക്കച്ചവടം നടത്തിവരുകയായിരുന്നു.
എക്‌സൈസ് കയ്യോടെ പിടികൂടിയപ്പോള്‍ അത് തുണിയാണ് എന്ന് പറഞ്ഞ് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പൊതിയഴിച്ച് നോക്കിയപ്പോള്‍ പ്രതി പിടിയിലാവുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. റെയ്ഡില്‍ എക്‌സൈസ് ഇന്റലിജന്‍സ് അസി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് S, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ നൗഷാദ് M, പ്രിവന്റീവ് ഓഫീസര്‍ അഫ്‌സല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ദീപക് S, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രിയ K.M, സിവില്‍ എക്‌സൈസ് ഡ്രൈവര്‍ ബിബിന്‍ ജോയി എന്നിവര്‍ പങ്കെടുത്തു.
0 Comments