മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയ മൃതദേഹം കരയ്ക്കടുപ്പിക്കാനാവാതെ ഫയര്‍ഫോഴ്സും പോലീസും. വൈകിട്ട് അഞ്ചരയോടെ ചേര്‍പ്പുങ്കല്‍ ഇന്‍ഡ്യാര്‍ ഭാഗത്താണ് മീനച്ചിലാറ്റിലൂടെ മൃതദേഹം ഒഴുകിപോകുന്നതായി ആദ്യം ശ്രദ്ധയില്‍പെട്ടത്. പിന്നീട് പോലീസില്‍ വിവരം അറിയിച്ചു. ചേര്‍പ്പുങ്കല്‍ പാലം, ചെമ്പിളാവ്, കിടങ്ങൂര്‍ പാലങ്ങള്‍ക്കടിയിലൂടെ മൃതദേഹം ഒഴുകിപോയി. കിടങ്ങൂര്‍ ചെക്ക്ഡാമിന്റെ ഭാഗത്തേയ്ക്ക് ഇതിനിടയില്‍ പാലാ ഫയര്‍ഫോഴ്സും കിടങ്ങൂര്‍ പോലീസും എത്തി. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന മീനച്ചിലാറ്റില്‍ ഒഴുക്കിന്റെ വേഗതയും മൃതദേഹം ആറിന് നടുവിലൂടെ ഒഴുകിപോയതും മൂലം ഫയര്‍ഫോഴ്സിന് കരയ്ക്കടുപ്പിക്കാനായില്ല. 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം കരയ്ക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
0 Comments