ബസുകളില്‍ യാത്ര ചെയ്ത് സഹയാത്രികരായ സ്ത്രീകളുടെ മാല മോഷണം നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശികളായ 2 സ്ത്രീകള്‍ അറസ്റ്റില്‍. തിരുനെല്‍വേലി സ്വദേശിനികളായ നാഗവല്ലി, വല്ലി എന്നിവരെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലും കേരളത്തിലുമായി വിവിധ സ്ഥലങ്ങളില്‍ ഇവര്‍ മാല മോഷണം നടത്തിയിരുന്നു. രാമപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബസ്സില്‍ വച്ചുണ്ടായ മാല മോഷണവുമായി ബന്ധപ്പെട്ട് രാമപുരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അഭിലാഷ് കുമാര്‍ കെ യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
ഇവരെ മോഷണത്തില്‍ സഹായിക്കുകയും മോഷണം മുതലുകള്‍ വില്‍ക്കാന്‍ സഹായിക്കുകയും ചെയ്തിരുന്ന ഇവരുടെ ഭര്‍ത്താക്കന്മാരായ ജയറാം, തങ്കപാണ്ടി എന്നിവയെയും രാമപുരം പോലീസ് പിടികൂടി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്താന്‍ സഹായിച്ചത്. ഇവര്‍ തമിഴ്‌നാട്ടിലും കേരളത്തിലുമായി നിരവധി കേസുകളിലെപ്രതികളാണ്.
0 Comments