പാലാ കെ എം മാണി മെമ്മോറിയല്‍ ഗവ.ജനറല്‍ ആശുപത്രിയില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്ക് ആശുപത്രി സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ യായ്രയയപ്പ് നല്കി . യാത്രയയപ്പ് സമ്മേളനം ആശുപത്രി സൂപ്രണ്ട് ഡോ.അഭിലാഷ് റ്റി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ.നൗഷാദ് അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ വി സിന്ധു സ്വാഗതവും, ട്രഷറര്‍ രേഖ നന്ദിയും പറഞ്ഞു ആശുപത്രി ആര്‍ എം ഒ മാരായ ഡോക്ടര്‍ അരുണ്‍, ഡോക്ടര്‍ രേഷ്മ, ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ഷെറീഫാ വി എം, നേഴ്സിങ് ഓഫീസര്‍മാരായ രാജു, സിന്ധു കെ നാരായണന്‍, സ്റ്റാഫ് കൗണ്‍സില്‍ വൈസ്പ്രസിഡന്റ് ജോണിക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ആശുപത്രി ഹെഡ് ക്ലാര്‍ക്ക് സബിത എസ്, നേഴ്സിംഗ് അസിസ്റ്റന്റ് സൗമിനി എന്നിവര്‍ക്കും,സ്ഥലം മാറി പോയവര്‍ക്കുമാണ് യാത്രയയപ്പ് നല്കി ആദരിച്ചത്..
0 Comments