Breaking...

9/recent/ticker-posts

Header Ads Widget

ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വേറിട്ട പ്രവേശനോത്സവം



ലഹരിയ്‌കെതിരെയുള്ള ബോധവത്കരണം മുഖ്യ പ്രമേയമാക്കി കുറിച്ചിത്താനം  ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ  പ്രവേശനോത്സവം വേറിട്ട കാഴ്ചയായി. കുറിച്ചിത്താനം വനമാല ഓഡിറ്റോറിയത്തില്‍ നടന്ന പ്രവേശനോത്സവ ചടങ്ങുകളില്‍ പുതുതായി സ്‌കൂളിലെത്തിയ കുട്ടികളെ പ്രത്യേക കിരീടം വച്ച് സ്വീകരിച്ച് അറിവിന്റെ ലോകത്തിലേക്ക് ആനയിച്ചു. അറിവിന്റെ ലോകത്തേക്ക് കടക്കുമ്പോള്‍ ഇടുങ്ങിയ പാതകള്‍ വിശാലമാകുമെന്നു സൂചിപ്പിക്കുന്ന രംഗ ചിത്രീകരണം ശ്രദ്ധേയമായി. പ്രത്യേകം തയാറാക്കിയ ഗുഹയിലൂടെ പ്രവേശിച്ച കുട്ടികള്‍ വിശാലമായ സദസ്സിലെത്തി ഇരുന്നു. 

പിന്നീട് സ്റ്റേജില്‍ സ്ഥാപിച്ച വലിയ ബോര്‍ഡില്‍ പുതുതായെത്തിയ വിദ്യാര്‍ഥികള്‍ ലഹരിക്കെതിരായ ബോധവത്കരണം നല്‍കുന്ന ചിത്രമൊരുക്കുന്നതിനായി ഒത്തു ചേര്‍ന്നു. 60 ചെറിയ കാര്‍ഡ് ബോര്‍ഡുകള്‍ യോജിപ്പിച്ചാണ് ലഹരിക്കെതിരായ ബോധവത്കരണം നല്‍കുന്ന Say to no drugs ചിത്രം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് പുതിയ വിദ്യാര്‍ഥികള്‍ക്കള്‍ക്ക് ഏവര്‍ക്കും പഠനോപകരണങ്ങളും മിഠായിയുമടങ്ങിയ ബോക്‌സ് സമ്മാനിച്ചു. സ്‌കൂളിലെ പുതുമുഖങ്ങള്‍ക്ക് ഫലവൃക്ഷത്തൈകള്‍ നല്‍കി പ്രകൃതിസംരക്ഷണത്തിന്റെ സന്ദേശവും നല്‍കിക്കൊണ്ടാണ് ശ്രീകൃഷ്ണ സ്‌കൂളിന്റെ പ്രവേശനോത്സവം സമാപിച്ചത്. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ പഴയിടം മോഹനന്‍ നമ്പൂതിരി , പി ടി എ പ്രസിഡന്റ് സി.കെ.രാജേഷ് കുമാര്‍, വാര്‍ഡ് മെമ്പര്‍ സന്തോഷ് കുമാര്‍ അധ്യാപകര്‍, പി ടി എ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍പങ്കെടുത്തു.

Post a Comment

0 Comments