നീണ്ടൂര്‍ യൂണിറ്റി ഇന്‍ ലിറ്ററേച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് ആഭിമുഖ്യത്തില്‍ കലാ - കായിക മേഖലകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പുല്ലാങ്കുഴല്‍ വിഭാഗത്തില്‍ മികവ് പുലര്‍ത്തിയ മാസ്റ്റര്‍. സി. എസ്. ബാലശങ്കര്‍, വയലിന്‍ വിഭാഗത്തില്‍ ശ്രദ്ധേയനേട്ടം കൈവരിച്ച മാസ്റ്റര്‍. ശ്രീഹരി.എസ്, ദേശീയ ജൂഡോ മത്സരത്തില്‍ മികവ് തെളിയിച്ച കുമാരി ഹൈമവതി പ്രദീപ് എന്നിവരാണ് ആദരവിനര്‍ഹരായത്. സംഘടനാ പ്രസിഡന്റും ചിത്രകലാ അധ്യാപകനുമായ ്രയേശുദാസ് പി. എം. അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജോയിന്റ്. സെക്രട്ടറി ആല്‍ബര്‍ട്ട് എം ജോണ്‍ സ്വാഗതമാശംസിച്ചു.
നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. കെ. പ്രദീപ് യോഗം ഉദ്ഘാടനം ചെയ്തു പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തുമായ എസ്. ഹരീഷ് മുഖ്യാതിഥിയായെത്തി കുട്ടികള്‍ക്ക് വിജയോപഹാരങ്ങള്‍ നല്‍കി. നീണ്ടൂര്‍ എസ്.കെ. വി. ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക പി. കെ. കൃഷ്ണകുമാരി, നീണ്ടൂര്‍ പബ്ലിക് ലൈബ്രറി പ്രസിഡന്റ് രശ്മി മാധവ് , സി. ആര്‍. ശ്രീജിത്ത് , അദ്ധ്യാപകനും സാഹിത്യകാരനുമായ അജു കെ നാരായണന്‍, കലാസംവിധായകന്‍ സാബു എം രാമന്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തോട് അനുബന്ധിച്ചു യുവഗായകന്‍ വിവേക് ഭൂഷന്‍, സംഗീതസംവിധായകന്‍ സേതു കല്ലിങ്കല്‍, രാജേഷ് പി ആര്‍ എന്നിവര്‍ നയിച്ച സംഗീതവിരുന്നും നടന്നു.
0 Comments